വി. കുഞ്ഞികൃഷ്ണൻ

ചെറുപുഴ പഞ്ചായത്തിനെ ചുറ്റിപ്പറ്റി വിവാദം ഉണ്ടാക്കാന്‍ ശ്രമം : വി. കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ

ചെറുപുഴ: പഞ്ചായത്തിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് വി. കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് മലയോര മേഖലയിലുണ്ടായ പ്രകൃതി ദുരന്തത്തെ പോലും മുതലെടുപ്പ് നടത്താനുള്ള അവസരമായി ചിലര്‍ ഉപയോഗിക്കുകയാണ്. ആഗസ്റ്റ് ഒന്നിനുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ചെറുപുഴ പഞ്ചായത്തിലുള്ളവര്‍ക്ക് ദുരിതാശ്വാസ സഹായം ലഭിക്കാന്‍ വൈകുന്നതിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു എം.എല്‍.എ.

പ്രളയക്കെടുതിക്ക് ഇരയായവരില്‍ നിന്നും ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ലഭിച്ച 71 അപേക്ഷകളില്‍ 60 ഉം ചെറുപുഴ പഞ്ചായത്തില്‍ നിന്നുള്ളതാണ്. ആ അപേക്ഷകളിലെല്ലാം 5000 രൂപ വീതം, എസ്.ഡി.ആര്‍.എഫില്‍ നിന്നും നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ സഹായമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപയില്‍ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കണ്ണൂര്‍ ജില്ലക്ക് പുതിയ അലോട്ട്‌മെന്റ് വന്നാല്‍ മാത്രമേ അത് നല്‍കാന്‍ സാധിക്കൂ. ഇതിനായി അപേക്ഷ നല്‍കിയതു പ്രകാരം ആ ഫണ്ട് അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Attempt to Create Controversy Around Cherupuzha: V. Kunhikrishnan MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.