നടുവിൽ താവുകുന്നിൽ അപകടത്തിൽപെട്ട ബസ്
Posted On
date_range Updated On
date_range വിവാഹ ബസ് അപകടത്തിൽെപട്ടു; ഒഴിവായത് വൻ ദുരന്തം
ശ്രീകണ്ഠപുരം: വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽെപട്ടു. നടുവിൽ താവുകുന്ന് വളവിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
ഇരിട്ടിയിൽനിന്ന് കാസർകോേട്ടക്ക് വിവാഹ സംഘത്തെയും കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ താഴ്ചയുള്ള റബർ തോട്ടത്തിലേക്ക് പോവുകയായിരുന്നു. റബർമരത്തിന് സമീപം കല്ലുകളിൽ അടിതട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. നിറയെ യാത്രക്കാരുള്ള ബസാണ് അപകടത്തിൽപെട്ടത്.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.