ത​ളി​പ്പ​റ​മ്പ് -ശ്രീ​ക​ണ്ഠ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ബ​സി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

ഓടുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ശ്രീകണ്ഠപുരം: സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. ഡ്രൈവറുടെ മനസാന്നിധ്യം വന്‍ ദുരന്തമൊഴിവാക്കി. ഇരിട്ടി- ശ്രീകണ്ഠപുരം വഴി തളിപ്പറമ്പിലേക്ക് പോയ തേലക്കാടന്‍ ബസാണ് വെള്ളിയാഴ്ച ഉച്ചക്ക് വളക്കൈ പാലം കഴിഞ്ഞയുടന്‍ തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ബസ് റോഡരികില്‍ നിര്‍ത്തി യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി. യാത്രക്കാര്‍ ഇറങ്ങുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന എത്തി അണക്കുമ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.

ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തകാരണമെന്ന് സംശയിക്കുന്നു. തീ പിടുത്തത്തെ തുടർന്ന് ഏറെ നേരം സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു. കീഴാറ്റൂർ സ്വദേശി ആകാശ് തേലക്കാടന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. സംഭവമറിഞ്ഞ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. ഷബ്ന, സ്ഥിരം സമിതി അധ്യക്ഷൻ പി. പ്രദീപൻ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് ബി.പി. വിപിന, വൈസ് പ്രസിഡന്‍റ് കെ.കെ. രവി എന്നിവർ സ്ഥലത്തെത്തി.

Tags:    
News Summary - A moving bus caught fire; passengers miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.