ഒമാനിൽ ജോലിവാഗ്ദാനം: യുവതിക്കെതിരെ കേസ്

ശ്രീകണ്ഠപുരം: ഒമാനിലെ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെയും സുഹൃത്തുക്കളുടെയും പണം തട്ടി.

സംഭവത്തില്‍ യുവതിക്കെതിരെ കേസ്. കൊയ്യം പെരിന്തലേരിയിലെ കാവില്‍ ഹൗസില്‍ രജിത്തിന്റെ (36) പരാതിയില്‍ വടകര എന്‍.യു.ടി സ്ട്രീറ്റ് ചോറോടെ പറയുള്ളതില്‍ ഹൗസില്‍ ലത സുനിലിനെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. ഒമാനില്‍ താന്‍ പുതുതായി ആരംഭിക്കുന്ന ഗോള്‍ഡന്‍ വൈന്‍സ് എന്ന കമ്പനിയുടെ ലിക്കര്‍ ഔട്ട്‌ലെറ്റില്‍ സെയില്‍സ്മാന്‍ ജോലി ഒഴിവുണ്ടെന്നുപറഞ്ഞാണ് രജിത്തിനെ ഇവര്‍ ബന്ധപ്പെട്ടത്. 20 ദിവസത്തിനകം ജോലി ശരിയാക്കിത്തരാമെന്നുപറഞ്ഞ് രജിത്തിന്റെയും സുഹൃത്തുക്കളായ രതീഷ്, വിപിന്‍ എന്നിവരുടെയും പക്കല്‍നിന്ന് 50,000 രൂപ വീതം 2025 ജൂലൈ 11ന് യുവതി കൈപ്പറ്റുകയായിരുന്നു. ജോലിയോ നല്‍കിയ പണമോ ലഭിക്കാതിരുന്നതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. സമാനരീതിയില്‍ നിരവധി സ്ഥലങ്ങളില്‍ യുവതി തട്ടിപ്പ് നടത്തിയിട്ടുണ്ട്.

Tags:    
News Summary - Oman Job Visa Fraud: Woman Booked for Cheating Sreekandapuram Youth of INR 50,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.