ഏ​രു​വേ​ശി വ​ഞ്ചി​യ​ത്തെ ക​ര്‍ണാ​ട​ക വ​നാ​തി​ര്‍ത്തി​യി​ലെ തോ​ട്ടി​ന്‍ക​ര​യി​ല്‍ നി​ന്ന് എ​ക്‌​സൈ​സ് സം​ഘം വാ​ഷ് ക​ണ്ടെ​ടു​ത്ത​പ്പോ​ൾ

വ്യാജ ചാരായ നിർമാണം: 200 ലിറ്റര്‍ വാഷ് പിടികൂടി

ശ്രീകണ്ഠപുരം: വ്യാജ ചാരായ നിർമാണത്തിന് തയാറാക്കി സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് പിടികൂടി. ശ്രീകണ്ഠപുരം റേഞ്ച് എക്‌സൈസ് സംഘം ഏരുവേശി വഞ്ചിയത്തെ കര്‍ണാടക വനാതിര്‍ത്തിയിലെ തോട്ടിന്‍കരയില്‍ നിന്നാണ് വാഷ് കണ്ടെടുത്തത്. സംഭവത്തില്‍ അബ്കാരി നിയമപ്രകാരം കേസെടുത്തു. വാറ്റ് സംഘത്തെ കണ്ടെത്താനായില്ല.

അസി. ഇന്‍സ്‌പെക്ടര്‍ പി.സി.വാസുദേവൻ, പ്രിവന്റിവ് ഓഫിസര്‍ രമേശന്‍, സിവില്‍ ഓഫിസര്‍മാരായ അഖില്‍ ജോസ്, ശ്രീകാന്ത്, വിജിത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Manufacturing of fake liquor: 200 liters of liquor seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.