കവർച്ച നടന്ന ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മയ്യിൽ പൊലീസ് പരിശോധന നടത്തുന്നു

ചേ​ലേ​രി ക്ഷേത്രത്തിൽ കവർച്ച

കൊ​ള​ച്ചേ​രി(കണ്ണൂർ): ചേ​ലേ​രി സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​മ്പ​ല​ത്തി​ൽ സ്ഥാ​പി​ച്ച നാ​ല് ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു.

റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​വും സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​യും മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ​യും ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലെ​യും ഭ​ണ്ഡാ​ര​ങ്ങ​ളു​മാ​ണ് കു​ത്തി​ത്തു​റ​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം ഭ​ണ്ഡാ​ര​ങ്ങ​ൾ തു​റ​ന്ന് പ​ണം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ശേ​ഖ​രി​ച്ച​തി​നാ​ൽ വ​ൻ തു​ക മോ​ഷ​ണം പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​യ്യി​ൽ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - Robbery at Cheleri temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.