Posted On
date_range Updated On
date_range വിമത പ്രവർത്തനം: ചെങ്ങളായിയിൽ ആറ് കോൺഗ്രസുകാരെ പുറത്താക്കി
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്ത് മൂന്നാം വാർഡായ പയറ്റ്യാലിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതപ്രവർത്തനം നടത്തിയ ആറുപേരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു.
എ.സി. ജേക്കബ്, പി.വി. നാരായണൻ, എ.ജെ. യാക്കൂബ്, എടയത്ത് സുരേഷ്, എടയത്ത് പ്രകാശൻ, എൻ.ജെ. ജോബ് എന്നിവരെയാണ് പുറത്താക്കിയത്.
ഇതുസംബന്ധിച്ച കത്ത് ഡി.സി.സി പ്രസിഡൻറ് ചുഴലി മണ്ഡലം പ്രസിഡൻറ് പി. ബാലകൃഷ്ണന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.