ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ത​ല​ശ്ശേ​രി​യി​ൽ കാ​രാ​യി രാ​ജ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ്കൂൾ കായിക മേള: തലശ്ശേരി നോർത്ത് മുന്നിൽ

ത​ല​ശ്ശേ​രി: ജി​ല്ല സ്‌​കൂ​ൾ കാ​യി​ക മേ​ള​യി​ല്‍ ആ​ദ്യ​ദി​നം ആ​റ് റി​ലേ ഉ​ൾ​പ്പെ​ടെ 34 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ട് സ്വ​ര്‍ണ​വും ര​ണ്ട് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മാ​യി 58 പോ​യ​ന്റു​ക​ളോ​ടെ ത​ല​ശ്ശേ​രി നോ​ര്‍ത്ത് ഉ​പ​ജി​ല്ല മു​ന്നി​ൽ. ര​ണ്ട് സ്വ​ര്‍ണ​വും ഏ​ഴ് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മാ​യി 47 പോ​യ​ന്റു​മാ​യി മ​ട്ട​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് 39 പോ​യ​ന്റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

അ​ഞ്ച് സ്വ​ര്‍ണ​വും മൂ​ന്ന് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​ണ് പ​യ്യ​ന്നൂ​രി​ന്. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ 26 പോ​യ​ന്റു​ക​ള്‍ നേ​ടി മ​മ്പ​റം എ​ച്ച്.​എ​സ്.​എ​സ് (ത​ല​ശ്ശേ​രി നോ​ർ​ത്ത്) ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. നാ​ലു സ്വ​ർ​ണം, ഒ​രു വെ​ള്ളി, മൂ​ന്ന് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ സ്വ​ന്ത​മാ​ക്കി. അ​ഞ്ചു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​യി 17 പോ​യ​ന്റു​ക​ള്‍ നേ​ടി മ​ട്ട​ന്നൂ​ര്‍ എ​ച്ച്.​എ​സ്.​എ​സാ​ണ് (മ​ട്ട​ന്നൂ​ർ നോ​ർ​ത്ത്)

ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്ന് സ്വ​ർ​ണ​വു​മാ​യി 15 പോ​യ​ന്റു​ക​ളോ​ടെ പ്രാ​പ്പൊ​യി​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ (പ​യ്യ​ന്നൂ​ർ നോ​ർ​ത്ത്) മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 300-400 മീ​റ്റ​ര്‍ ഓ​ട്ടം, ഷോ​ട്ട്പു​ട്ട്, ഹൈ​ജം​പ്, ലോ​ങ്ജം​പ്, ഡി​സ്‌​ക​സ് ത്രോ, ​റി​ലേ എ​ന്നി​വ​യാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന​ത്.

കാ​യി​ക മേ​ള​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം കാ​രാ​യി രാ​ജ​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൺ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഡി. ​ഷൈ​നി പ​താ​ക ഉ​യ​ര്‍ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൺ വി. ​സ​തി, പി.​കെ. ഫൈ​സ​ല്‍, ഹെ​ന്‍ട്രി ആ​ന്റ​ണി, സി.​ഒ.​ടി. ഷ​ബീ​ര്‍, അ​ഷ്‌​റ​ഫ് ക​ള​ത്തി​ല്‍, എം.​വി. സ്മി​ത, ഭാ​ര​തി, എ.​കെ വി​നോ​ദ് കു​മാ​ര്‍, ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​രി, ഡോ. ​എ​സ്.​കെ. ജ​യ​ദേ​വ​ന്‍, എം.​സി. ഹാ​ഷിം, പി.​പി. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - school athletic meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.