ഇ.പി.എഫ് പരാതികൾ തീർപ്പാക്കാൻ അവസരം

ക​ണ്ണൂ​ർ: ഇ.​പി.​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ, പ​ലി​ശ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് അ​വ​സ​രം. ഇ.​പി.​എ​ഫ് ‘വി​ശ്വാ​സ് സ്കീം’​വ​ഴി ഡി​സം​ബ​ർ 28വ​രെ അ​പേ​ക്ഷി​ക്കാ​മെ​ന്ന് ക​ണ്ണൂ​ർ റീ​ജ​ന​ൽ പി.​എ​ഫ് ക​മീ​ണ​ർ ജെ.​എ​സ്. ബി​ന്ദു അ​റി​യി​ച്ചു. കോ​ട​തി​യി​ൽ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ, റി​ക്ക​വ​റി പെ​ൻ​ഡി​ങ് കേ​സു​ക​ൾ, അ​ന്തി​മ ഉ​ത്ത​ര​വ് വ​രാ​ത്ത കേ​സു​ക​ൾ തു​ട​ങ്ങി​യ​വ സ്കീ​മി​ൽ പ​രി​ഹ​രി​ക്കാം. 2024 ജൂ​ൺ 14ന് ​മു​മ്പ് വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്ക് നി​ര​ക്കി​ള​വ് വ​ഴി​യും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ.​പി.​എ​ഫ് ശ​മ്പ​ള പ​രി​ധി 15,000 രൂ​പ​യി​ൽ​നി​ന്ന് 25,000 ആ​ക്കി​യ​തോ​ടെ പെ​ൻ​ഷ​ൻ, ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ളി​ലും ആ​നു​പാ​തി​ക വ​ർ​ധ​ന​യു​ണ്ടാ​കും. പ്ര​ധാ​ൻ​മ​ന്ത്രി വി​ക​സി​ത് ഭാ​ര​ത് റോ​സ്ഗാ​ൾ യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​ര​ൻ ഒ​ന്നി​ന് 3000രൂ​പ വ​രെ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് പ്രോ​ൽ​സാ​ഹ​ന തു​ക​യും ല​ഭ്യ​മാ​ക്കും. 2027 ജൂ​ലൈ 31വ​രെ​യാ​ണ് ഇ​തി​നു​ള്ള കാ​ലാ​വ​ധി. ഇ.​പി.​എ​ഫ്.​ഒ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. ഇ.​പി.​എ​ഫി​ൽ​നി​ന്ന് ഒ​ഴി​വാ​യ ജീ​വ​ന​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി കാ​മ്പ​യി​നും ന​ട​ത്തു​ന്നു​ണ്ട്. 2009 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ 2026 മാ​ർ​ച്ച് 31വ​രെ ജോ​ലി ചെ​യ്തി​ട്ടും എ​ൻ​റോ​ൾ ചെ​യ്യാ​തി​രു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, മാ​ഹി ഉ​ൾ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ റീ​ജ്യ​നി​ൽ 7000ഓ​ളം പേ​ർ ഹ​യ​ർ ഓ​പ്ഷ​ൻ പെ​ൻ​ഷ​ന് അ​പേ​ക്ഷി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. ഇ.​പി.​എ​ഫി​ൽ ചേ​രാ​ൻ വി​സ്സ​മ്മ​തി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ളെ ബോ​ധ​വ​ത്ക​രി​ക്കും. വേ​ണ്ടി വ​ന്നാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ൻ​ഫോ​ർ​ഴ്സ്മെ​ന്റ് ഓ​ഫി​സ​ർ​മാ​രാ​യ യു.​വി. മോ​നി​ഷ, മ​ഹേ​ഷ്, അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ എ​ൻ.​സ​ത്യ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - epf grievance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.