ചെണ്ടയാട് നവോദയ കുന്നിൽ കണ്ടെത്തിയ യൂറോപ്യൻ പനങ്കാക്ക
Posted On
date_range Updated On
date_range നവോദയ കുന്നിൽ വിരുന്നെത്തി യൂറോപ്യൻ പനങ്കാക്ക
പാനൂർ: സംസ്ഥാനത്ത് അപൂർവമായി കാണുന്ന ദേശാടനപ്പക്ഷി യൂറോപ്യൻ പനങ്കാക്ക അഥവാ യൂറോപ്യൻ റോളർ ചെണ്ടയാട് നവോദയ കുന്നിൽ അതിഥിയായെത്തി. പ്രകൃതി നിരീക്ഷകരായ സയീദ് കല്ലിക്കണ്ടിയും ഉമ്മർ ചമ്പാടും ചേർന്നാണ് പക്ഷിയെ കണ്ടെത്തിയത്. യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും പ്രജനനം നടത്തുന്ന യൂറോപ്യൻ പനങ്കാക്ക തണുപ്പുകാലത്ത് ആഫ്രിക്കയിലേക്കാണ് ദേശാടനം നടത്താറ്.
ഇന്ത്യൻ പനങ്കാക്കയെക്കാൾ മെലിഞ്ഞുനീണ്ട ശരീരവും തലയിലും കഴുത്തിലും നെ ഞ്ചിലും തിളങ്ങുന്ന നീലനിറവുമാണ് യൂറോപ്യൻ പനങ്കാക്കയെ വ്യത്യസ്തമാക്കുന്നത്. പ്രദേശത്തെ വൈദ്യുതി കമ്പിയിൽ ഇരുന്ന് പരിസരം നിരീക്ഷിച്ച് ഇരതേടുന്ന നിലയിലായിരുന്നു യൂറോപ്യൻ പനങ്കാക്ക. യൂറോപ്യൻ പനങ്കാക്കയുടെ സാന്നിധ്യം പക്ഷി നിരീക്ഷകർക്ക് ആവേശമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.