Posted On
date_range Updated On
date_range കോണ്‍ഗ്രസ് നേതാവായ കോര്പറേഷന് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികപീഡനത്തിന് കേസ്
കണ്ണൂര്‍: കോര്പറേഷന് കൗണ്‍സിലര്‍ക്കെതിരെ പീഡനപരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തു. കണ്ണൂര്‍ കോര്‍പറേഷനിലെ 36ാം വാര്‍ഡായ കിഴുന്നയിലെ കൗൺസിലർ പി.വി. കൃഷ്ണകുമാറിനെതിരെയാണ് എടക്കാട് പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയായ കൃഷ്ണകുമാറിനെതിരെ യുവതിയാണ് പരാതി നല്‍കിയത്. ജോലിസ്ഥലത്ത് ലൈംഗിക ദുരുദ്ദേശ്യത്തോടെ കൃഷ്ണകുമാര്‍ തന്നെ കയറിപ്പിടിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേതുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതിനുശേഷം കൃഷ്ണകുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.