ജില്ല കലക്ടറുടെ പ്രോജക്ട് ബീക്കണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് മുന്നോടിയായി ചെറുപുഴ ടൗണിന്റെ വിഡിയോ ഡോക്യുമെന്റേഷന്‍ നടത്തുന്നു
ചെറുപുഴ: ജില്ല കലക്ടറുടെ പ്രോജക്ട് ബീക്കണ്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് ജില്ലയിലെ ഏറ്റവും സൗന്ദര്യവും ശുചിത്വവുമുള്ള ടൗണാകാന്‍ ചെറുപുഴ തയാറെടുക്കുന്നു. ഇതിനായുള്ള മത്സരത്തില്‍ ഒന്നാമതെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി ചെറുപുഴ ടൗണിന്റെ വിഡിയോ ഡോക്യുമെന്റേഷനും ഡ്രോണ്‍ സര്‍വേയും നടത്തി. മൂന്നു ഘട്ടങ്ങളിലായി കാക്കേഞ്ചാല്‍ മുതല്‍ ചെറുപുഴ ചെക് ഡാം വരെയുള്ള ഭാഗത്ത് പഞ്ചായത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണം ഉള്‍പ്പെടെ നടത്തി സൗന്ദര്യവത്കരണം നടപ്പാക്കും.
പൊതുസ്ഥലങ്ങളുടെയും ജലസ്രോതസ്സുകളുടെയും ശുചീകരണം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കല്‍, ശുദ്ധജലം ലഭ്യമാക്കല്‍, ഗതാഗതപ്രശ്‌നം പരിഹരിക്കല്‍, പൊതുസ്ഥലങ്ങളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കല്‍ എന്നിവയാണ് പ്രോജക്ട് ബീക്കണ്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
പദ്ധതി നടപ്പാക്കുന്നതിനുള്ള സംഘാടകസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയിലെ ഏറ്റവും മികച്ചതും ശുചിത്വവുമുള്ള ടൗണിനെ കലക്ടര്‍ പ്രഖ്യാപിക്കും. ആ നേട്ടം സ്വന്തമാക്കുകയാണ് ചെറുപുഴ പഞ്ചായത്തിന്റെ ലക്ഷ്യം. ഡ്രോണ്‍ സര്‍വേ നടത്തി പദ്ധതി നടപ്പാക്കുന്ന ഭാഗം അടയാളപ്പെടുത്തിക്കഴിഞ്ഞു. വിഡിയോ ഡോക്യുമെന്റേഷനിലൂടെ പ്രദേശത്തിന്റെ തല്‍സ്ഥിതി ചിത്രീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കല്‍, വൈസ് പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളി, സ്ഥിരംസമിതി ചെയര്‍പേഴ്‌സൺമാരായ ലളിത ബാബു, കെ.ഡി. പ്രവീണ്‍, ലീന വില്യം, പഞ്ചായത്തംഗം മാനുവല്‍ മാപ്പിളപ്പറമ്പില്‍, സെക്രട്ടറി ബിറ്റാജ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ തയാറെടുപ്പുകളാണ് പ്രോജക്ട് ബീക്കണ്‍ പദ്ധതിക്കായി നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.