കേ​ള​കം: ​പ്ര​കൃ​തി​ദു​ര​ന്തം നേ​പ്പാ​ളി​നെ വീ​ണ്ടും പി​ടി​മു​റു​ക്കി​യ​പ്പോ​ൾ ആ​ശ​ങ്ക​യി​ലാ​യ നാ​ടി​ന്റെ ഓ​ർ​മ​യി​ൽ ഓ​ടി​യെ​ത്തു​ന്ന​ത് 11 കൊ​ല്ലം മു​മ്പ​ത്തെ മ​റ്റൊ​രു ദു​ര​ന്ത​ത്തി​ന്റെ ക​ണ്ണീ​ർ സ്മ​ര​ണ. ​11 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ്, 2015 ഏ​പ്രി​ൽ 25ന്റെ ​ക​റു​ത്ത ദി​ന​ത്തി​ൽ കാ​ഠ്മ​ണ്ഡു​വി​നെ വി​റ​പ്പി​ച്ച മ​ഹാ​ഭൂ​ക​മ്പം ക​വ​ർ​ന്നെ​ടു​ത്ത​ത് കേ​ര​ള​ത്തി​ന്റെ അ​ഭി​മാ​ന​മാ​യ ര​ണ്ട് യു​വ ഡോ​ക്ട​ർ​മാ​രു​ടെ ജീ​വ​നാ​യി​രു​ന്നു. സേ​വ​ന​പാ​ത​യി​ൽ നാ​ടി​ന് ത​ണ​ലാ​യി മാ​റേ​ണ്ട ര​ണ്ട് ദീ​പ​ങ്ങ​ൾ അ​വി​ടെ അ​ണ​ഞ്ഞു​പോ​യി. നേ​പ്പാ​ളി​ൽ നി​ന്ന് പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്റെ ഏ​ത് വാ​ർ​ത്ത​യെ​ത്തു​മ്പോ​ഴും മ​ല​യാ​ള​ക്ക​ര​യു​ടെ മ​ന​സ്സി​ൽ ആ​ദ്യം തെ​ളി​യു​ന്ന​ത് ഡോ. ​ദീ​പ​ക് കെ. ​തോ​മ​സി​ന്റെ​യും ഡോ. ​എ.​എ​സ്. ഇ​ർ​ഷാ​ദി​ന്റെ​യും മു​ഖ​ങ്ങ​ളാ​ണ്.

​​ക​ണ്ണൂ​ർ ക​ണി​ച്ചാ​ർ കു​ണ്ടേ​രി സ്വ​ദേ​ശി​യാ​യ ഡോ. ​ദീ​പ​ക് കെ. ​തോ​മ​സ് വ​യ​നാ​ട് എ​ട​വ​ക പി.​എ​ച്ച്.​സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റാ​യി​രു​ന്നു. ക​ള​പ്പു​ര​ക്ക​ൽ തോ​മ​സ്-​മോ​ളി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നാ​യി​രു​ന്നു ദീ​പ​ക്. കാ​സ​ർ​കോ​ട് ആ​ന​ബാ​ഗി​ലു സ്വ​ദേ​ശി​യാ​യ ഡോ. ​എ.​എ​സ്. ഇ​ർ​ഷാ​ദ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്.

ഷം​സു​ദ്ദീ​ൻ-​ആ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഇ​ർ​ഷാ​ദും ദീ​പ​കും, സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ ആ ​സൗ​ഹൃ​ദ വി​നോ​ദ​യാ​ത്ര ഒ​ടു​വി​ൽ അ​വ​രു​ടെ അ​വ​സാ​ന യാ​ത്ര​യാ​യി മാ​റു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ആ ​ര​ണ്ടു കു​ടു​ബ​ങ്ങ​ളു​ടെ​യും നാ​ടി​ന്റെ​യും ക​ണ്ണീ​ർ ഇ​ന്നും തോ​ർ​ന്നി​ട്ടി​ല്ല.

Tags:    
News Summary - Malayalis in those dark memories of 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.