Posted On
date_range Updated On
date_range രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പേരാവൂർ: ബൈക്കിൽ കടത്തുകയായിരുന്ന 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പേരാവൂർ എക്സൈസ് സംഘം പിടികൂടി.
കൊട്ടിയൂർ സ്വദേശികളായ അഭിജിത്ത് (28), മിഥുൻ (27) എന്നിവരാണ് ബൈക്ക് സഹിതം പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവെത്തിച്ച് മേഖലയിൽ വിൽപന നടത്തുന്നതിലെ മുഖ്യകണ്ണികളാണ് ഇവർ.
കർണാടകയിലെ ബൈരക്കുപ്പയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. വിപണിയിൽ അര ലക്ഷം രൂപയോളം വിലവരുന്ന വസ്തുവാണ് ഇവരുടെ പക്കൽനിന്ന് പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് പാമ്പറപ്പാൻ ടൗണിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവു സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.