ആറളം ഫാമിൽ കാട്ടാന തകർത്ത സൗരോർജ വേലി
പേരാവൂർ: ആറളം ഫാമിൽ ആനമതിൽ നിർമാണം ആരംഭിക്കാത്ത വനാതിർത്തി മേഖലയിൽ സ്ഥാപിച്ച സൗരോർജ വേലി കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു. കോട്ടപ്പാറ മുതൽ ആനമുക്ക് മേഖലയിലും പരിപ്പ് തോട്, ചോമാനി ഭാഗങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വേലി വ്യാപകമായി നശിപ്പിച്ചത്. ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി ഫാമിൽ നിന്ന് വനത്തിലേക്ക് തുരത്തിയ ആനക്കൂട്ടം തിരികെ പ്രവേശിക്കുന്നതിനാണ് വേലി തകർക്കുന്നത്.
ഇതിൽ അപകടകാരിയായ മോഴയാനയും ഉണ്ടെന്നതാണ് മേഖലയിലെ താമസക്കാരെ ഭീതിയിലാക്കുന്നത്. നശിപ്പിച്ച വേലി പുനർനിർമിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. കോട്ടപ്പാറ മുതൽ ആനമുക്ക് വരെയും പരിപ്പ് തോട് ഓടച്ചാൽ, ചോമാനി ഭാഗങ്ങളിലുമാണ് വേലി തകർത്തുള്ള ആനയുടെ പാരാക്രമം. ആനമതിൽ നിർമാണം ആരംഭിക്കാത്ത ഈ ഭാഗത്തു കൂടിയാണ് ആനകൾ ജനവാസ മേഖലിലേക്ക് പ്രവേശിക്കുന്നത്.
കോടതിയുടെ മേൽനോട്ടത്തിൽ രൂപംകൊടുത്ത ടാക്‌സ് ഫോഴ്‌സ് സൗരോർജ വേലിയുടെ പുനർ നിർമാണത്തിന് ഹൈകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും അഫിഡവിറ്റ് ഫയർചെയ്തിരിക്കുകയാണ്. അനർട്ടിന്റെ സഹായത്തിൽ വിവിധ റീച്ചുകളായി നിർമിച്ച വേലിയുടെ അഞ്ച്, ആറ് റീച്ചുകളിൽ വേലിയിലേക്ക് പ്രവഹിക്കുന്ന വൈദ്യുതിയുടെ തോതും മറ്റും മനസിലാക്കുന്നതിനുള്ള സംവിധാനം ഇല്ല. ഇക്കാര്യത്തിൽ അനർട്ടും ആദിവാസി പുനരധിവാസ മിഷനും സ്വീകരിക്കുന്ന അലംഭാവത്തിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.