പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി നി​ർ​മാ​ണം; ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും​വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ല്കി. 2021 ഫെ​ബ്രു​വ​രി​യി​ൽ അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ത​റ​ക്ക​ല്ലി​ട്ട സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി കെ​ട്ടി​ട​നി​ർ​മാ​ണം ര​ണ്ടു​വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ആ​റു വ​ർ​ഷ​മാ​യി​ട്ടും ഇ​ഴ​യു​ക​യാ​ണ്.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് മ​ന്ത്രി വീ​ണ ജോ​ർ​ജും പേ​രാ​വൂ​രി​ലെ​ത്തി ആ​ശു​പ​ത്രി നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ആ​റ​ളം പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ​യ​ട​ക്കം മ​ല​യോ​ര​ത്തെ നി​ർ​ധ​ന​രോ​ഗി​ക​ൾ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. അ​ടി​യ​ന്ത​ര​ചി​കി​ത്സ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ഗ​ർ​ഭി​ണി​ക​ൾ, വ​യോ​ധി​ക​ർ, കു​ട്ടി​ക​ൾ, അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ തു​ട​ങ്ങി നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത ചി​കി​ത്സ ല​ഭി​ക്കാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണം. ആ​ധു​നി​ക ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളും ഉ​ട​ൻ ഒ​രു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പേ​രാ​വൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ജൂ​ബി​ലി ചാ​ക്കോ മ​ന്ത്രി​ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Construction of Peravoor Taluk Hospital; Application submitted to Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.