വാരപ്പീടിക റോഡിലെ മാലിന്യക്കൂമ്പാരം
Posted On
date_range Updated On
date_range പാതയോരങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു
പേരാവൂർ: പാതയോരങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. പേരാവൂര്‍ നിടുംപൊയിൽ റോഡില്‍ വാരപ്പീടിക മുതല്‍ നിടുംപൊയില്‍ വരെ റോഡരികിലാണ് മാലിന്യം തള്ളുന്നത്.
പാതയോരങ്ങളും പൊതുസ്ഥലങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറുകയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ് ഇത് സൃഷ്ടിക്കുന്നത്. രാത്രിയിലും ആളൊഴിഞ്ഞ സമയങ്ങളിലും വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്ന പ്രവണതയാണ് ഇപ്പോൾ വർധിച്ചുവരുന്നത്. ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.