Posted On
date_range Updated On
date_range മലയോരത്ത് വൈദ്യുതി വാഹനങ്ങൾക്ക് ചാർജിങ് സൗകര്യം
പേരാവൂർ: വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ മലയോരത്തും സൗകര്യം. ജില്ലയിൽ 145 ചാർജിങ് പോയന്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കേളകത്തും ഇരിട്ടിയിലും വൈദ്യുതി തൂണുകളിൽ സംവിധാനം നിലവിൽവന്നത്. കേളകം പൊലീസ് സ്റ്റേഷനു മുന്നിലായാണ് ചാർജിങ് സൗകര്യം.
നിലവിലുള്ള വൈദ്യുതി തൂണുകളിൽ തന്നെയാണ് ചാർജിങ് പോയൻറ് സ്ഥാപിക്കുന്നത്. ഇതിലൂടെ റോഡരികിൽ പാർക്ക് ചെയ്തുതന്നെ ചാർജ് ചെയ്യാൻ സാധിക്കും. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരുടെ വാഹനങ്ങൾക്ക് ചാർജ് കുറവാണെങ്കിൽ ഇത്തരം പോയന്റുകളിൽ വാഹനം കണക്ട് ചെയ്തശേഷം പോകാമെന്നതാണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.