റ​സ്റ്റാ​റ​ന്റു​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ഴ​കി​യ ഭ​ക്ഷ​ണം

18 റസ്റ്റാറന്റുകളിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ റസ്റ്റാറന്റുകളിൽ നടത്തിയ പരിശോധനയിൽ 18 കടകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപറേഷൻ ആരോഗ്യവിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്. പരിശോധന വരുംദിവസങ്ങളിലും തുടരും.

പരിശോധനക്ക് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.പി. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.കെ. പ്രകാശൻ, പ്രേമരാജൻ, ജിതേഷ് ഖാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. സജില, എസ്. സതീഷ്, ഉദയകുമാർ, ജൂന റാണി, രാധിക ദേവി, ലിജിന, അജീർ, ജൂലി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Outdated food seized in 18 restaurants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.