മട്ടന്നൂര്‍: അടുത്തകാലത്തായി സീബ്രാലൈന്‍ വരച്ചിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിലേക്ക് നീങ്ങുന്ന ചാലോട് ടൗണില്‍ അപകടം തുടര്‍ക്കഥയാകുന്നു. ശനിയാഴ്ച പുലര്‍ച്ച ചാലോട് ടൗണില്‍ പിക് അപ് വാനും കാറും കൂട്ടിയിടിച്ച് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ചാലോട് ജങ്ഷനിലായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് പഴവര്‍ഗങ്ങളുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ് വാനും കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട പിക് അപ് വാന്‍ റോഡിലേക്ക് മറിയുകയും കാര്‍ സമീപത്തെ ഭിത്തിയിലിടിച്ചു നില്‍ക്കുകയുമായിരുന്നു. കാര്‍ യാത്രികരായ രണ്ടുപേര്‍ക്കും പിക് അപ് വാൻ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറും പിക് അപ് വാനും തകര്‍ന്നു. പിക് അപ് വാനിൽനിന്ന് ഓയിലും ഡീസലും റോഡിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് മട്ടന്നൂരില്‍ നിന്ന് അഗ്നിരക്ഷസേന സ്ഥലത്തെത്തി റോഡ് ശുചീകരിച്ചു. മട്ടന്നൂര്‍ പൊലീസും സംഭവ സ്ഥലത്തെത്തി. അഞ്ചരക്കണ്ടി, ഇരിക്കൂര്‍, കണ്ണൂര്‍, മട്ടന്നൂര്‍ ഭാഗങ്ങളില്‍നിന്നു വാഹനങ്ങള്‍ എത്തുന്ന ചാലോട് ജങ്ഷനില്‍ അപകടം പതിവ് സംഭവമാണ്.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെ പോകുന്ന വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് പതിവാണ്. പാര്‍ക്കിങ് സംവിധാനം അപര്യാപ്തമായതും വാഹനങ്ങളുടെ അതിവേഗവും അപകടത്തിനു കാരണമാവുകയാണ്. അപകടം ഒഴിവാക്കാന്‍ ചാലോട് ജങ്ഷനില്‍ ഗതാഗത നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ ഫലം കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.