Posted On
date_range Updated On
date_range 135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ
തളിപ്പറമ്പ്:135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുംപാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷ സ്വദേശി അനധി റായിയെ അറസ്റ്റ് ചെയ്തത്.
മാഹിയിൽ നിന്നും കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.വി. നികേഷ്, ഫെമിൻ ,ഡ്രൈവർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.