കൃഷിയിടത്തില്‍ തമ്പടിച്ച കുരങ്ങ്

കുരങ്ങുശല്യം രൂക്ഷം,പൊറുതിമുട്ടി കര്‍ഷകര്‍

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പെരുമ്പുന്ന, പാലപ്പുഴ, മണിയാണി പ്രദേശങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായി തുടരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കുരങ്ങുകളെ തുരത്തുന്നതിനായി നാട്ടുകാര്‍ ശ്രമം ആരംഭിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കടുത്ത ദുരിതത്തിലാണ് പ്രദേശവാസികള്‍.

കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചതോടെ കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവും കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.

പകല്‍ സമയങ്ങളില്‍ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കുരങ്ങുകളെയും മറ്റും തുരത്താൻ വനംവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. നട്ടു നനച്ചതെല്ലാം കണ്‍മുന്നില്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ നിസ്സഹായകരായി നോക്കി നില്‍ക്കാനുള്ള അവസ്ഥയാണ് കര്‍ഷകര്‍ക്കുള്ളത്.

Tags:    
News Summary - Monkey infestation worsens, farmers face difficulties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.