Posted On
date_range Updated On
date_range നോക്കുന്നിടത്തെല്ലാം ശാസ്തപ്പന്മാർ; കാണികളുടെ മനംനിറച്ച് 36 ശാസ്തപ്പൻ തെയ്യങ്ങൾ
മാഹി: ഉത്തര മലബാറിലെ പ്രശസ്തമായ പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിലെ വാർഷിക തിറ മഹോത്സവം സമാപിച്ചു. വിശാലമായ തെയ്യപ്പറമ്പ് നിറയെ നോക്കെത്തും ദൂരത്താകെ കുട്ടിച്ചാത്തൻ തെയ്യങ്ങൾ നിറഞ്ഞാടിയ അപൂർവ ആത്മീയ ദൃശ്യചാരുതക്ക് ശനിയാഴ്ച ഉച്ചക്ക് ശേഷം പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രം സാക്ഷിയായി.
കത്തിയെരിയുന്ന ഉച്ചവെയിലിൽ കറുപ്പും വെളുപ്പും ചുവപ്പും കലർന്ന നിറങ്ങളിലുള്ള മുഖത്തെഴുത്തും വിടർന്ന് നിൽക്കുന്ന ചെറുകണ്ണാടികൾ ഘടിപ്പിച്ച പുറംചട്ടകളുമായി 36 കുട്ടിച്ചാത്തന്മാർ. മനേക്കര സ്വദേശിയായ 18 വയസ്സുകാരൻ അശ്വന്ത് ഇതാദ്യമായി തീചാമുണ്ഡിതെയ്യം കെട്ടിയാടി. ഇതിന് പുറമെ മറ്റ് രണ്ട് തീചാമുണ്ഡി തെയ്യം ഭക്തമാനസങ്ങളെ അത്ഭുതപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.