നേതൃസംഗമം

ഇരിട്ടി: മതം പറയാൻ മത പണ്ഡിതന്മാർക്കാണ് യോഗ്യതയെന്നും മതത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ സമൂഹം തിരുത്തണമെന്നും ഇരിട്ടി റേഞ്ച്​ സമസ്ത ആവശ്യപ്പെട്ടു. ഇരിട്ടി റേഞ്ച്​ ജംഇയ്യതുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സമസ്ത നേതൃസംഗമവും ദഅവത്തിനൊരു കൈത്താങ്ങ് പ്രീ കൺവെൻഷനും ഇരിട്ടി ഇർശാദുൽ ഇസ്​ലാം കേന്ദ്ര മദ്റസയിൽ സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് മുഹമ്മദ് അൻവർ റഹ്മാനി ഉദ്ഘാ​ടനം ചെയ്തു. റേഞ്ച്​ പ്രസിഡന്‍റ്​ ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. അലി മൗലവി പദ്ധതി വിശദീകരിച്ചു. റിയാസ് ഹുദവി താനൂർ പ്രാർഥന നിർവഹിച്ചു. അബ്ദുന്നാസിർ ഹാജി പയഞ്ചേരി, പി.സി.എം. ബഷീർ മൗലവി, പി. മൊയ്തു ഫൈസി, എസ്. സിദ്ദീഖ് ദാരിമി, ഖുബൈബ് ഹുദവി, ഷഹീർ മാസ്റ്റർ, സഈദ് ഫൈസി ഇർഫാനി, ഫൈസൽ അടക്കാത്തോട്, അസീസ് മാസ്റ്റർ കീഴൂർ, ജലീൽ ഫൈസി, ശറഫുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.