സമ്മേളനം

പയ്യന്നൂർ: സി.പി.ഐ പയ്യന്നൂർ മണ്ഡലം 11, 12 തീയതികളിൽ നടക്കും. 11ന് ഉച്ചക്ക് രണ്ടിന് ശ്രീവത്സം ഓഡിറ്റോറിയത്തിൽ പ്രതിനിധി സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് ഗാന്ധി പാർക്കിൽ നടക്കുന്ന പൊതു സംസ്ഥാന എക്സി. അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി. ബാബു, പി. ലക്ഷ്മണൻ, വി. ബാലൻ, എൻ.പി. ഭാസ്കരൻ, കെ.വി. പത്മനാഭൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെഡിക്കൽ ക്യാമ്പ് നാളെ പയ്യന്നൂർ: ഐ.എസ്.ഡി സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ ഇസ്ദായുടെ ആഭിമുഖ്യത്തിൽ 11, 12 തീയതികളിൽ സ്കൂളിൽ മെഡിക്കൽ ഉപകരണ വിതരണവും വിദ്യാർഥികൾക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. 11ന് രാവിലെ 9.30 ആരംഭിക്കുമെന്ന് ഭാരവാഹികളായ സി.എ. മുഹമ്മദ് ദാവൂദ്, ഡോ. എം.ടി.പി. അബ്ദുൽ ബാസിദ്, ഡോ.സജ്ല ഷാഹുൽഹമീദ്, അബ്ദുൽഖാദർ കക്കുളത്ത്, ഷാഹിദ് മാമ്പിള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.