ലഹരി മരുന്ന്: രണ്ട് യുവാക്കൾ അറസ്റ്റിൽ തലശ്ശേരി: ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ധർമടം മീത്തലെപീടിക പരീക്കടവിലെ പുളുക്കൂൽ വീട്ടിൽ അഷ്‌റഫ് എന്ന ഞൊണ്ടി അഷ്റഫ്(50 ), കതിരൂർ ഉക്കാസ് മെട്ടയിലെ നന്്യത്ത് അമൽ(22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി മത്സ്യമാർക്കറ്റ് പരിസരത്ത് നിന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ആർ. മനു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1.2 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.