മനുഷ്യച്ചങ്ങല

കൂത്തുപറമ്പ്: ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി കോട്ടയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കോട്ടയം പൊയിലിൽ നിന്നും ആരംഭിച്ച ആറാം മൈൽ വരെ നീണ്ടു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഓഫിസ് വളപ്പിൽ നടന്ന പൊതുയോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ അധ്യക്ഷത വഹിച്ചു. കലക്ടർ എസ്. ചന്ദ്രശേഖർ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ.എസ്. ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ധർമജ, സെക്രട്ടറി പി.എൻ. മഞ്ജുഷ എന്നിവർ സംസാരിച്ചു. തുടർന്ന് മൊടപ്പത്തി നാരായണന്റെ ഏക പാത്ര നാടകം പ്രാന്ത് അരങ്ങേറി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ 10 മുതൽ 12വരെ പഞ്ചായത്ത് പരിധിയിൽ കുടുംബ ഹർത്താൽ ആചരിക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.