സെബാസ്റ്റ്യൻ എന്ന ബേബി
Posted On
date_range Updated On
date_range കണ്ണൂരിൽ അയൽവാസിയെ വെടിവെച്ച് കൊന്നു
കണ്ണൂർ: ചെറുപുഴയിൽ മധ്യവയ്സ്കനെ അയൽവാസി വെടിവെച്ച് കൊലപ്പെടുത്തി. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലിയിൽ സെബാസ്റ്റ്യൻ എന്ന ബേബി ആണ് മരിച്ചത്. സമീപവാസിയായ ടോമി വാടാത്യരുത്തേൽ ആണ് വെടിയുതിർത്തത് എന്നാണ് പൊലീസിന് ലഭിച്ച വിവരം.
അയൽവാസികൾ തമ്മിലെ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സെബാസ്റ്റ്യൻ, ടോമിയുടെ വീടിനു മുന്നിലെത്തിയപ്പോഴാണ് തർക്കവും വെടിവെപ്പും ഉണ്ടായത്.
വെടിയേറ്റ സെബാസ്റ്റ്യനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.