പയ്യന്നൂർ ഉപജില്ല സ്കൂൾ കലോത്സവം സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ വി. കുഞ്ഞികൃഷ്ണ‌ൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ ഉപജില്ല കലോത്സവത്തിന് തിരിതെളിഞ്ഞു

പയ്യന്നൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിന് സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ തിരിതെളിഞ്ഞു. പയ്യന്നൂർ നഗസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശിയുടെ അധ്യക്ഷതയിൽ വി. കുഞ്ഞികൃഷ്ണ‌ൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രനടിയും പൂർവവിദ്യാർഥിനിയുമായ അഖില ഭാർഗവൻ മുഖ്യാതിഥിയായി.

പയ്യന്നൂർ നഗരസഭ വൈസ് ചെയർപേഴ്‌സൺ പി. ശ്യാമള ബ്രോഷർ പ്രകാശനം നിർവഹിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.സിസ്റ്റർ റെജി ജോസഫ് സ്വാഗതവും റിന്റോ ജോസ് നന്ദിയും പറഞ്ഞു.

എൽ.പി. മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിഭാഗങ്ങളിലായി 95 വിദ്യാലയങ്ങളിൽനിന്നും 7535 ഓളം വിദ്യാർഥികൾ സംസ്കൃതകലോത്സവം, അറബിക് കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ പങ്കെടുക്കുന്നുണ്ട്. പയ്യന്നൂരിന്റെ പേരും പെരുമയും ഉദ്ഘോഷിക്കുന്ന 12 വേദികളിലായാണ് പരിപാടി നടക്കുന്നത്. മേള ഏഴിന് വൈകീട്ട് സമാപിക്കും. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Payyannur Sub-District Arts Festival gets underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.