ആംബുലൻസുകൾ ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങുന്നത് ഒഴിവാക്കാനുള്ള വിദ്യയുമായി അബ്ദുൽ ഹാദിയും ഇ.ടി.പി. റസിനും
ട്രാഫിക് ബ്ലോക്കുകളിൽ ആംബുലൻസ് കുടുങ്ങി മരിക്കുന്നതിന് പരിഹാരവുമായി വിദ്യാർഥികൾ
തളിപ്പറമ്പ്: അത്യാസന്നനിലയിലുള്ള രോഗികളുമായി ഓടുന്ന ആംബുലൻസുകൾ
ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങുന്നത് പതിവായ ഇക്കാലത്ത് ഇത് ഒഴിവാക്കുന്നതിനുള്ള പരിഹാരവുമായി ശാസ്ത്രമേളയിൽ വിദ്യാർഥികൾ. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അബ്ദുൽ ഹാദിയും ഇ.ടി.പി. റസിനുമാണ് സമൂഹത്തിന് ഗുണകരമാകുന്ന സ്മാർട്ട് ആംബുലൻസ് സിസ്റ്റം ജില്ല ശാസ്ത്രോത്സവത്തിലൂടെ പരിചയപ്പെടുത്തിയത്.
ആംബുലൻസ് കടന്നുപോകുന്ന റോഡുകളിലൂടെയുള്ള മറ്റു വാഹനങ്ങളിലെ വരവ് നിയന്ത്രിക്കുന്നതടക്കമുള്ളതാണ് സംവിധാനം. ഇതിനായി ആംബുലൻസുകളിൽ പ്രത്യേക ഉപകരണം ഘടിപ്പിക്കുകയും വേണം. ആശുപത്രിയിൽ എത്തുന്നതിനുമുമ്പുതന്നെ രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ ഡോക്ടർമാർക്ക് കൈമാറുന്നതിനുള്ള സംവിധാനവും ആംബുലൻസിൽ ഒരുക്കാൻ പറ്റുമെന്ന് തങ്ങളുടെ കണ്ടുപിടിത്തത്തിലൂടെ ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ദിവസേന 24,000ത്തിലധികം ആളുകളാണ് ട്രാഫിക് ബ്ലോക്കുകളിൽ ആംബുലൻസ് കുടുങ്ങി മരണപ്പെടുന്നത് എന്നാണ് കണക്ക്. ഇതിനുള്ള പരിഹാരമാണ് തങ്ങളുടെ കണ്ടുപിടിത്തമെന്നും ഇതു വികസിപ്പിച്ചാൽ വലിയ മാറ്റത്തിന് സാധ്യതയുണ്ടെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.