Posted On
date_range Updated On
date_range ആറളത്തെ കാട്ടാനക്കലിയടങ്ങിയില്ല
പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടാന ശല്യം രൂക്ഷമാകുന്നു. നാളുകളായി തുടരുന്ന കാട്ടാന ഭീഷണിക്ക് യാതൊരു അറുതിയും ഉണ്ടാകാത്തതിൽ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ. മുമ്പ് ആളുകളുടെ ജീവനെടുത്ത ‘ചുള്ളിക്കൊമ്പൻ’, ‘മോഴ’ തുടങ്ങിയ ആക്രമണകാരികളായ ആനകളെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി മാറ്റിയിരുന്നെങ്കിലും, പ്രദേശവാസികളുടെ ഭീതി ഇനിയും ഒഴിഞ്ഞിട്ടില്ല. നിരവധി കാട്ടാനകളാണ് ഇപ്പോഴും പുനരധിവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ആറളം ഫാമിലും സമീപ പ്രദേശങ്ങളിലും വിഹരിക്കുന്ന കാട്ടാനക്കൂട്ടം ഇപ്പോൾ പുഴ കടന്ന് മറ്റു ജനവാസ മേഖലകളിലേക്കും നിരന്തരം ഇറങ്ങുന്നത് പതിവായിട്ടുണ്ട്. കൃഷിനാശത്തിന് പുറമെ, ജീവനും ഭീഷണിയായതോടെ പേടിയോടെയാണ് ഓരോ രാത്രിയും തള്ളിനീക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.