വിജിൽ, അഫ്സൽ, സനീം
കഞ്ചാവ് വിവരം എക്‌സൈസിനെ അറിയിച്ചെന്ന്; യുവാവിന് ക്രൂര മർദനം, മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: കഞ്ചാവ് വില്‍പന സംബന്ധിച്ച് എക്‌സൈസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിന് ക്രൂര മർദനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കുളം ആക്കൂല്‍ ഹൗസില്‍ എ.കെ. മുഹമ്മദ് മുസ്തഫയെ (46) ആക്രമിച്ചതിന് നാറാത്ത് ഓണപ്പറമ്പ് വാദി ഹൗസില്‍ വിജില്‍, (35), കാട്ടാമ്പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സനീം (36), കാട്ടാമ്പള്ളി മുക്കണ്ണന്‍ ഹൗസില്‍ അഫ്‌സല്‍ (35) എന്നിവരെയാണ് വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ ടി.എം. വിപിന്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് ഉച്ചക്ക് രണ്ടിനാണ് സംഭവം. വിജില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ഏറ്റവുമൊടുവില്‍ മയക്കുമരുന്നുമായി ഇയാളെ എക്‌സൈസാണ് പിടികൂടിയത്. മൂന്ന് മാസം ജയിലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയ വിജില്‍ സുഹൃത്തുക്കളെയും കൂട്ടി മുഹമ്മദ് മുസ്തഫയെ ആക്രമിക്കുകയായിരുന്നു.
മുഹമ്മദ് മുസ്തഫയെ ബാലന്‍കിണറിലുള്ള രാജേഷ് എന്നയാളുടെ വീട്ടിലേക്ക് മൂന്നുപേരും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോവുകയും വിജില്‍ തുണിയില്‍ കല്ലുകെട്ടി തലക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അന്നുതന്നെ രാത്രി 9.30ഓടെ മുഹമ്മദ് മുസ്തഫയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയും മര്‍ദിച്ചു. ഈ കേസുകളിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.