പാപ്പിനിശ്ശേരി കീച്ചേരിക്കുന്നിനു സമീപം ബസ് മറിഞ്ഞ് 45 പേർക്ക് പരിക്ക്

പാപ്പിനിശ്ശേരി: കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. യാത്രക്കാരായ 45 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടാതെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിലും ചികിത്സ തേടിയിരുന്നു.

കണ്ണൂർ പയ്യാവൂർ ചന്ദനക്കാംപാറ റൂട്ടിലോടുന്ന ബസ് തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കീച്ചേരിക്കുന്നിലെത്തിയപ്പോൾ ബസ് നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.

റോഡ് മുറിച്ചുകടന്നയാളെ രക്ഷിക്കാനായി ബ്രേക്ക് ഇട്ടപ്പോൾ ബസ് മറിഞ്ഞാണ് അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കണ്ണപുരം പൊലീസും വളപട്ടണം പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ഫയർഫോഴ്‌സും സ്ഥലത്തെത്തി റോഡിലെ ഓയിൽ ശുചീകരിച്ചു. ബസിൽ 37 യാത്രക്കാരുള്ളതായാണ് പൊലീസ് അറിയിച്ചത്. 

Tags:    
News Summary - Bus overturns near Pappinisseri Keecheri; 45 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.