ഉ​ത്രാ​ട​പ്പാ​ച്ചി​ൽ...

ക​ണ്ണൂ​ർ സ്റ്റേ​ഡി​യം ജ​ങ്ഷ​നി​ൽ ഉ​ത്രാ​ട​ദി​വ​സ​ത്തെ തി​ര​ക്ക് 

ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്റെ തി​ര​ക്കി​ല​മ​ർ​ന്ന് ന​ഗ​രം

ക​ണ്ണൂ​ർ: തി​രു​വോ​ണ​ത്ത​ലേ​ന്ന് ന​ഗ​രം ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്റെ തി​ര​ക്കി​ല​മ​ർ​ന്നു. ജ​ന​ങ്ങ​ൾ ഓ​ണ​ക്കോ​ടി​യും പൂ​ക്ക​ളും അ​ടു​ക്ക​ള സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ന​ഗ​ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, ചൊ​വ്വാ​ഴ്ച ന​ബി​ദി​നം കൂ​ടി​യാ​യ​തോ​ടെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ന​ഗ​രം വീ​ർ​പ്പു​മു​ട്ടി. പൊ​തു​ഗ​താ​ഗ​തം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​വ​രാ​യി​രു​ന്നു കൂ​ടു​ത​ൽ. ന​ഗ​ര​ത്തി​ലെ ഓ​ണം ഫെ​യ​റു​ക​ളും മ​റ്റ് വി​നോ​ദോ​പാ​ധി​ക​ളും സ​ന്ദ​ർ​ശി​ക്കാ​നും ജ​ന​ങ്ങ​ളേ​റെ​യു​ണ്ടാ​യി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ നേ​രി​യ മ​ങ്ങ​ലേ​ൽ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന് തി​രു​വോ​ണ​ത്തി​ന്റെ സ​മൃ​ദ്ധി​യി​ലേ​ക്കു​ണ​രു​ക​യാ​ണ്. പൊ​തു​വി​ൽ ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​ങ്ങ​ൾ പാ​ച്ചി​ലി​ലാ​ണ്. തി​രു​വോ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ തോ​വാ​ള​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​മു​ള്ള ചെ​ണ്ടു​മ​ല്ലി​യും വാ​ടാ​മ​ല്ലി​യും അ​ര​ളി​പ്പൂ​ക്ക​ളും ക​ണ്ണൂ​രി​ലെ തെ​രു​വു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു നാ​ളു​ക​ളി​ൽ ന​ഗ​രം ക​ണ്ട​ത്. പൂ​ക്ക​ൾ വാ​ങ്ങാ​നും അ​ടു​ക്ക​ള​യി​ലേ​ക്കു​ള്ള റ​ഫ്രി​ജ​റേ​റ്റ​റും മ​റ്റ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​നും വ​ൻ​തി​ര​ക്കാ​ണ് ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ണ്ണൂ​ർ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തേ​ക്കാ​ണ് ജ​നം ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

Tags:    
News Summary - City immersed in the rush of Uthrada pachil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.