Posted On
date_range Updated On
date_range മർദനത്തിൽ യുവതിക്ക് പരിക്ക്; ബന്ധുവായ യുവാവ് അറസ്റ്റിൽ
മാഹി: മുണ്ടോക്കിലെ വീട്ടിൽ 20കാരിയെ ബന്ധുവായ യുവാവ് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഭാരതിയാർ റോഡിലെ ഗുരുകൃപയിൽ മെൽവിൻ വില്യംസിനെ (29) മാഹി പൊലീസ് അറസ്റ്റുചെയ്തു.മർദനത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് യുവാവ് മർദിെച്ചന്നാണ് പരാതി. മാഹി എസ്.ഐ പുനിത രാജാണ് യുവാവിനെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.