Posted On
date_range Updated On
date_range അനധികൃത ഡീസൽ കടത്ത്; പന്തക്കലിൽ ടാങ്കറുകൾ പിടികൂടി
മാഹി: പന്തക്കലിൽനിന്ന് ഡീസൽ കടത്തുകയായിരുന്ന രണ്ട് ടാങ്കർ ലോറികൾ പൊലീസ് പിടികൂടി. മാഹി കോസ്റ്റൽ ഇൻസ്പെക്ടർ ആടലരസൻ. ചൊവ്വാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടാങ്കറുകൾ പികൂടിയത്.പി.വൈ, കെ.എൽ രജിസ്ട്രേഷൻ വാഹനങ്ങളാണ് പിടികൂടിയത്.
മാഹിയിൽനിന്ന് കേരളത്തിലേക്ക് രാത്രികാലങ്ങളിൽ ഡീസൽ കടത്തുന്നത് പതിവാണ് ഇതിനു മുമ്പും ഡീസൽ കടത്തുന്ന വാഹനങ്ങൾ മാഹി പൊലീസ് പിടികൂടിയിരുന്നു.എന്നാൽ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലാത്തത് കടത്തുകാർക്ക് സൗകര്യമാണ്.കേസ് രജിസ്റ്റർ ചെയ്ത് ഇരുടാങ്കറുകളും വ്യാഴാഴ്ച ഉച്ചയോടെ പള്ളൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.