മർദ്ദനത്തിൽ യുവതിക്ക് പരിക്ക്; ബന്ധുവായ യുവാവ് അറസ്റ്റിൽ

മാഹി:  മുണ്ടോക്കിലെ ഒരു വീട്ടിലെ 20കാരിയെ ബന്ധുവായ യുവാവ് ക്രൂരമായി മർദ്ദിച്ചതായ പരാതിയിൽ മുണ്ടോക്കിൽ ഭാരതിയാർ റോഡിലെ ഗുരുകൃപയിൽ മെൽവിൻ വില്യംസിനെ (29) മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് യുവാവ് മർദ്ദിച്ചതെന്നാണ് പരാതി. മാഹി എസ്.ഐ പുനിത രാജാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. പരിക്കേറ്റ പെൺകുട്ടിയെ മാഹി ഗവ.ജനറൽ ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

Tags:    
News Summary - Young woman injured in assault; Relative youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.