Posted On
date_range Updated On
date_range ന്യൂമാഹി അക്രമം: ബി.ജെ.പി–സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
ന്യൂമാഹി: അഴീക്കൽ കടപ്പുറത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്കെതിരെയും കണ്ടാലറിയുന്ന 10 പേരുൾെപ്പടെ 15 സി.പി.എം പ്രവർത്തകർക്കെതിരെയും ന്യൂ മാഹി പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവർത്തകരായ ദിലീപ്, പ്രസാദ്, അനീഷ്, ലിനേഷ്, അഖിൽ എന്നിവർക്കെതിരെ വധശ്രമത്തിനും സി.പി.എമ്മിലെ മഞ്ചപ്പറമ്പത്ത് ശ്യാം നാഥ്, കേളൻറവിട ശ്രീജിത്ത്, അനീഷ്, സബീഷ് തുടങ്ങി കണ്ടാലറിയാവുന്ന 10 പേർക്കെതിരെ 308ാം വകുപ്പ് പ്രകാരവുമാണ് കേസ്. മൂന്ന് സി.പി.എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് ബി.ജെ.പി പ്രവർത്തർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.