Posted On
date_range Updated On
date_range ഹൈടെൻഷൻ ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണ് വൈദ്യുതി തകരാറിലായി
മാഹി: പന്തക്കൽ - മൂലക്കടവ് റോഡിൽ 11 കെ.വി ഹൈടെൻഷൻ ലൈനിൽ തെങ്ങ് മുറിഞ്ഞ് വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. ഇതോടെ സമീപത്തെ വൈദ്യുതി തൂണും മറിഞ്ഞ് വീണു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം.
വൈദ്യുതി വകുപ്പ് ജീവനക്കാർ തെങ്ങ് മുറിച്ച് മാറ്റി. മാഹി മേഖലയിൽ ഏറെ വൈദ്യുതി തൂണുകളും ദ്രവിച്ച നിലയിലാണ്. ഈസ്റ്റ് പള്ളൂർ, പന്തക്കൽ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ അണഞ്ഞിട്ട് മാസങ്ങളായെങ്കിലും ബൾബുകളും ട്യൂബ് ലൈറ്റുകളും മാറ്റിയിടാൻ വൈദ്യുതി വകുപ്പ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.