മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വിൻെറ​ മർദനത്തിൽ പൊലീസുകാരന് പരിക്കേറ്റു


മാ​ഹി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് പൊ​ലീ​സു​കാ​ര​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. മാ​ഹി ലാ​ഫാ​ർ​മ റോ​ഡി​ൽ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. മാ​ഹി സ്‌​റ്റേ​ഷ​നി​ലെ കോ​ൺ​സ്​​റ്റ​ബി​ൾ പ​ന്ത​ക്ക​ൽ സ്വ​ദേ​ശി കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് ഹൗ​സി​ൽ സ​ന്തോ​ഷി​നാ​ണ് (42) മ​ർ​ദ​ന​മേ​റ്റ​ത്. വ​ട​ക​ര പു​റ​മേ​രി​യി​ലെ കോ​യ​മ്പ്ര​ത്ത് താ​ഴെ​ക്കു​നി​യി​ൽ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​നാ​ണ്​ (33) മ​ർ​ദി​ച്ച​ത്.

ലാ​ഫാ​ർ​മ റോ​ഡി​ലെ ലോ​ഡ്​​ജി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ലി​രു​ന്നു ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ബീ​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ൻ. നെ​റ്റി​ക്കും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ മാ​ഹി ഗ​വ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ഞ്ജി​ത്തി​നെ മാ​ഹി എ​സ്.​ഐ ഇ​ള​ങ്കോ​യും സം​ഘ​വും ചേ​ർ​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു


Tags:    
News Summary - The policeman was injured in beating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.