representational image
Posted On
date_range Updated On
date_range തേനീച്ചക്കുത്തേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ
മാഹി: തേനീച്ചയുടെ കുത്തേറ്റ് ചാലക്കര ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജിലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50ൽപരം വിദ്യാർഥികൾക്ക് കുത്തേറ്റ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും മൂന്നുപേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും അഞ്ചുപേരെ മാഹി ഗവ. ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവരെ പ്രഥമചികിത്സ നൽകി വിട്ടയച്ചു. പോളിടെക്നിക് കോളജിലെ മുകൾനിലയിലെ ഹാളിൽ കലാപരിപാടികൾ നടക്കുന്നതിനിടയിലാണ് തേനീച്ചക്കൂട് ഇളകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.