Posted On
date_range Updated On
date_range കവർച്ചക്കേസ് പ്രതിക്ക് ആറുമാസം കഠിന തടവ്
മാഹി: മണ്ടോള ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തുകയും ക്ഷേത്രത്തിലെ സി.സി കാമറ നശിപ്പിക്കുകയും ചെയ്ത കോഴിക്കോട് ചീക്കിലോട് സ്വദേശി എളംബിലാശ്ശേരി ഹർഷാദിനെ മാഹി കോടതി ആറ് മാസം കഠിന തടവിന് ശിക്ഷിച്ചു. കഴിഞ്ഞ നവംബർ 15ന് അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
മാഹി റെയിൽവെ സ്റ്റേഷനിൽ വെച്ച് മാഹി എസ്.ഐ റീനാ മേരി ഡേവിഡിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ എ.പി.പി എം.ഡി തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.