പുതുച്ചേരിയിൽ സ്കൂളുകൾ അടച്ചു; മാഹിയിൽ തീരുമാനം ഇന്ന്

മാ​ഹി: മാ​ഹി​യു​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ. ​ന​മ​ശ്ശി​വാ​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചെ​ങ്കി​ലും മാ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്തി​ക്കും.

പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യ​പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് ചീ​ഫ് എ​ജു​ക്കേ​ഷ​ന​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ സ്കൂ​ൾ അ​ട​ക്കു​ന്ന കാ​ര്യം റീ​ജ​ന​ൽ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മു​ണ്ടാ​വു​ക​യെ​ന്ന് മാ​ഹി സി.​ഇ.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - Schools closed in Puducherry; Decision today in Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.