കൂരയിലാണ്; കാരുണ്യത്തണലേകാം മാധവിക്ക്

മാ​ഹി: പ​ള്ളൂ​രി​ൽ കൊ​ച്ചു​കൂ​ര​യി​ൽ താ​മ​സി​ക്കു​ന്ന ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച മാ​ധ​വി എ​ന്ന ശാ​ര​ദ സു​മ​ന​സ്സു​ക​ളു​ടെ കാ​രു​ണ്യം തേ​ടു​ന്നു. ആ​റ്റാ​കൂ​ലോ​ത്ത് കോ​ള​നി​യി​ൽ സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കി​യ ര​ണ്ട​ര സെ​ന്റ് സ്ഥ​ല​ത്ത് താ​ർ​പാ​യ​കൊ​ണ്ട് മ​റ​ച്ചു​കെ​ട്ടി​യ വീ​ട്ടി​ൽ ജീ​വി​തം വ​ഴി​മു​ട്ടി​ക്ക​ഴി​യു​ക​യാ​ണ് ശാ​ര​ദ. അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​വ​ർ​ക്ക് മ​രു​ന്നും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന​ത്. 30ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ശാ​ര​ദ​യു​ടെ ഭ​ർ​ത്താ​വും മൂ​ത്ത മ​ക​നും നേ​ര​ത്തേ മ​രി​ച്ചു. ര​ണ്ടാ​മ​ത്തെ മ​ക​ൻ നാ​ടു​വി​ട്ട് പോ​കു​ക​യും ചെ​യ്തു.

ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ ചെ​ല​വു​ക​ൾ​ക്കും അ​ട​ച്ചു​റ​പ്പു​ള്ള വി​ട് നി​ർ​മി​ച്ചു​ന​ൽ​കാ​നും നാ​ട്ടു​കാ​ർ മാ​ധ​വി ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഭാ​ര​വാ​ഹി​ക​ൾ: എ​ൻ. മോ​ഹ​ന​ൻ (ചെ​യ​ർ.), കെ. ​ഷെ​റീ​ദ് (ക​ൺ.), വി.​എ​ൻ. വി​നി​ല (ട്ര​ഷ.). ചി​കി​ത്സ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ എ​സ്.​ബി.​ഐ പ​ള്ളൂ​ർ ശാ​ഖ​യി​ൽ മാ​ധ​വി​യു​ടെ പേ​രി​ൽ 410 54351042, IFSC Code N0018622 സേ​വി​ങ്സ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - May mercy be with Madhavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.