ഈസ്റ്റ് പള്ളൂരിലെ സിഗ്നൽ സിസ്റ്റം പ്രവർത്തനക്ഷമമായപ്പോൾ
Posted On
date_range Updated On
date_range മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു
മാഹി: 20 ദിവസമായി അടച്ചിട്ട ഈസ്റ്റ് പള്ളൂരിലെ മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു.
ഡിസബർ 14ന് രാത്രിയിൽ പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു. തുടർന്ന് ബൈപാസ് പാതക്ക് കുറുകെയുള്ള ചൊക്ലി-പെരിങ്ങാടി റോഡ് അടച്ചു.
മാഹിയിൽനിന്ന് ചൊക്ലി-നാദാപുരം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന, നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായിരുന്നു. എട്ട് ബാറ്ററികളാണ് മോഷണം പോയതെന്ന് സിഗ്നലിന്റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.