മാഹിപ്പള്ളി തിരുനാൾ 13-ാമത് നാളിലേക്ക്

മാഹി: സെൻറ് തെരേസ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാളിന്‍റെ 12-ാമത് ദിനമായ ശനിയാഴ്ച രാവിലെ ഫാ. യേശുദാസിന്‍റെ കാർമികത്വത്തിലും വൈകീട്ട് ഡോ. ജെറോം ചിങ്ങന്തറയുടെ മുഖ്യകാർമികത്വത്തിലും സാഘോഷ തിരുനാൾ ദിവ്യബലി നടത്തി.

വിശുദ്ധ അമ്മത്രേസ്യ മാതാവിനോടുള്ള നൊവേനയും അതിനുശേഷം വിശുദ്ധ അമ്മത്രേസ്യയുടെ അദ്ഭുത സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമുണ്ടായി.

ദിവ്യബലിക്ക് സെൻറ് സെബാസ്റ്റ്യൻ കൊമ്പിരി സമൂഹമാണ് നേതൃത്വം നൽകിയത്. ദേവാലയത്തിലെ ചടങ്ങുകൾക്ക് സഹവികാരി ഫാ. ജോസഫ്, ഡീക്കൻമാരായ ആൻറണി ദാസ്, സ്റ്റീവെൻസെൻ പോൾ, പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പാരിഷ് കൗൺസിൽ, കമ്മിറ്റി ഭാരവാഹികൾ, സിസ്റ്റേഴ്സ്, ഇടവക ജനങ്ങൾ നേതൃത്വം നൽകി.

ഞായറാഴ്ച രാവിലെ ഏഴിനും വൈകിട്ട് ആറിന് ഫാ. ആന്‍റോയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയും നടക്കും. ഇടവകയിലെ സെന്‍റ്. ആന്‍റണി കുടുംബ യൂനിറ്റ് ആണ് ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത്.

Tags:    
News Summary - mahe perunnal 13th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.