ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

മാ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പു​തു​ച്ചേ​രി ലോ​ക്സ​ഭ തെര​ഞ്ഞെ​ടു​പ്പി​ന് മാ​ഹി​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ ​ദ്രുത​ഗ​തി​യി​ൽ. തി​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ മാ​ഹി​യു​ടെ അ​തി​ർ​ത്തി​യി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​റ​ന്നു.

കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യാ​യ പൂ​ഴി​ത്ത​ല​യും ക​ണ്ണൂ​ർ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ളാ​യ മാ​ഹി​പ്പാ​ലം, പാ​റാ​ൽ, ചൊ​ക്ലി, കോ​പ്പാ​ലം, മാ​ക്കു​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൊ​ത്തം ആ​റ് ചെ​ക്ക് പോ​സ്റ്റു​ക​ളും ഒ​രു ഫ്ല​യി​ങ് സ്ക്വാ​ഡും ഇ​തി​ന​കം സ​ജീ​വ​മാ​യി.

ചെ​ക്ക് പോ​സ്റ്റി​ൽ ഒ​രു എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റ്, ഒ​രു പൊ​ലീ​സ്, ഒ​രു ഹെ​ൽ​പ്പ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മൂ​ന്ന് ഷി​ഫ്റ്റി​ലാ​യി 24 മ​ണി​ക്കൂ​റും അ​തി​ർ​ത്തി നി​രീ​ക്ഷി​ക്കു​ന്നു. മാ​ഹി - ക​ണ്ണൂ​ർ അ​തി​ർ​ത്തി​യി​ലെ താ​ൽ​ക്കാ​ലി​ക ചെ​ക്ക് പോ​സ്റ്റി​ൽ ത​ഹ​സി​ൽ​ദാ​ർ വ​ള​വി​ൽ മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വാ​ഹ​നപ​രി​ശോ​ധ ന​ട​ത്തി.

Tags:    
News Summary - Lok-Sabha-Elections-Preparations-Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.