അഴിയൂർ നാലാം വാർഡിൽ മാഹി ബൈപാസിന് ഭൂമി വിട്ടുനൽകിയ പള്ളിക്കണ്ടി രാധയുടെ അപകടഭീഷണിയിലുള്ള വീട്
Posted On
date_range Updated On
date_range ബൈപാസിന് ഭൂമി വിട്ടുനൽകി; ഇപ്പോൾ വീട് ഇടിഞ്ഞുവീഴുമോയെന്ന ഭീതിയിൽ വയോധിക
മാഹി: മുഴപ്പിലങ്ങാട്- മാഹി ബൈപാസിനുവേണ്ടി അഴിയൂർ നാലാം വാർഡിൽ വീടിനോട് ചേർന്നുള്ള ഭൂമി വിട്ടുനൽകിയ പള്ളിക്കണ്ടി രാധക്ക് മഴക്കാലം തുടങ്ങുന്നത് നെഞ്ചിടിപ്പോടെ. റോഡ് ഭിത്തിയോടുചേർന്ന് നിൽക്കുന്ന വീട് മഴക്കാലത്ത് ഇടിഞ്ഞുവീഴുമോ എന്ന ഭീതിയിലാണ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നതെന്ന് അവർ പറഞ്ഞു. അധികാരികൾക്ക് കാര്യങ്ങൾ വിശദീകരിച്ച് അപേക്ഷ നൽകിയെങ്കിലും ഒരു പരിഹാരവും എടുത്തതായി കാണുന്നില്ലെന്നും രാധ പറഞ്ഞു.
വില്ലേജ് ഓഫിസർ ഉൾപ്പെടെ ഉദ്യോഗസ്ഥർ നൽകിയ അനുകൂല നടപടികളിൽ പ്രതീക്ഷയുമായി കഴിയുകയാണ്, ഇടിഞ്ഞുവീഴാറായ വീട്ടിൽ അവിവാഹിതരായ രണ്ട് ആൺമക്കൾക്കൊപ്പം രാധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.