മാഹിയിലെ സാന്ത്വനം പ്രവർത്തകർ തിരുവനന്തപുരത്തേക്കുള്ള യാത്രക്കായി കണ്ണൂർ വിമാനത്താവളത്തിൽ
Posted On
date_range Updated On
date_range തൊഴിലാളികൾക്കായി വിമാന യാത്ര സംഘടിപ്പിച്ചു
മാഹി: നഗരസഭയുടെ ഖര മാലിന്യ വിമുക്തി പ്രവൃത്തികൾ നടത്തുന്ന സാന്ത്വനം സംഘടനയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കായിരുന്നു 43 അംഗ സംഘത്തിന്‍റെ വിനോദ യാത്ര. ലേബർ ഓഫിസർ മനോജ് കുമാർ വിനോദ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
യാത്ര തൊഴിലാളികൾക്ക് പുതുമയും നവോന്മേഷവും പകർന്നതായി സംഘാടകർ പറഞ്ഞു. സാന്ത്വനം മുഖ്യ സംഘാടക സരസ്വതി യാത്രയിൽ മുൻ കരുതൽ മാർഗനിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.