Posted On
date_range Updated On
date_range കോവിഡ് മരണം: പുതുച്ചേരിയിൽ ഓരോ കുടുംബത്തിനും 50,000 രൂപ വീതം
മാഹി: കോവിഡ് ബാധിച്ച് മരിച്ച പുതുച്ചേരി സംസ്ഥാനത്തെ കുടുംബങ്ങൾക്ക് സർക്കാർ ഒരു മാസത്തിനകം 50,000 രൂപ ധനസഹായം നൽകുമെന്ന് അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാഹിയിൽ ഇതുവരെ 46 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മാഹി അഡ്മിനിസ്ട്രേറ്ററുടെ വെബ്സൈറ്റിൽ നൽകുന്ന മരിച്ചവരുടെ പേര് വിവരങ്ങൾ ഉറ്റ ബന്ധുക്കൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം താലൂക്ക് ഓഫിസിൽ ധനസഹായത്തിനായി ഉടൻ അപേക്ഷിക്കണം.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത വ്യാപാരികളുടെ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുവാദം നൽകില്ല. മാഹിയിൽ കോവിഡ് വാക്സിനേഷൻ രണ്ട് ഡോസുകളും ഏറെക്കുറെ പൂർത്തിയായതായി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.